പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടച്ചു നല്കണമെന്ന് പരാതിക്കാരനോട് പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പരാതി നല്കാനെത്തിയ മധ്യവയസ്കനെ കൊണ്ടാണ് ഷൂ തുടപ്പിച്ചത്.
പരാതി രേഖപ്പെടുത്തണമെങ്കില്‍ ഷൂ തുടച്ചു നല്കണമെന്നായിരുന്നു പൊലീസ് നിലപാട്. ഇത് അനുസരിച്ച് വയോധികന്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലാതെ ഷൂ തുടച്ചു നല്കുന്നുമുണ്ട്. ദേശീയ വാര്‍ത്താ ഏജന്‍സി വീഡിയോ സഹിതമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുസാഫര്‍നഗര്‍ എസ് പി സന്തോഷ് കുമാര്‍ അറിയിച്ചു.