മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി, ഡൽഹിയിൽ 32 പേർക്കെതിരെ പോലീസ് കേസെടുത്തു

അഭിറാം മനോഹർ
വെള്ളി, 10 ഏപ്രില്‍ 2020 (14:17 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ പല ഇടങ്ങളിലും മാസ്‌കിന്റെ ഉപയോഗം നിർബന്ധിതമാക്കിയിരിക്കുകയാണ്. ഇത്തരത്തിൽ രാജ്യതലസ്ഥാനവും പൂർണമായി മാസ്‌ക് ഉപയോഗിക്കുന്നതിലേക്ക് മാറുവാനുള്ള ശ്രമത്തിലാണ്.മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആറുമാസം തടവും പിഴയും നേരിടേണ്ടിവരുമെന്നാണ് ഡൽഹി പോലീസിന്റെ ഉത്തരവ്. ഇത്തരത്തിൽ 32 പേർക്കെതിരെയാണ് ഡൽഹി പോലീസ് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുത്തത്.
 
പുറത്തിറങ്ങുന്നവര്‍ കാറിലായാലും മാസ്ക് ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി വിജയദേവിന്‍റെ ഉത്തരവ്. ജോലിസ്ഥലങ്ങളിലും ഓഫീസുകളിലും മീറ്റിങ്ങിലും മാസ്‌ക് നിർബന്ധമാണ്.മാസ്‍ക്ക് ധരിച്ച് പുറത്തിറങ്ങണമെന്ന് പഞ്ചാബ് സര്‍ക്കാരും ഉത്തരവിറക്കി.അല്ലെങ്കിൽ വൃത്തിയുള്ള തുണി കൊണ്ട് മുഖം മറയ്‌ക്കാം.രോഗബാധിതരുടെ എണ്ണം കൂടിയതോടെ മുംബൈ,പൂണൈ,നാസിക്,നാഗ്‌പൂർ എന്നിവിടങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ചഢീഗഡ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലും പൊതുവിടങ്ങളില്‍ മാസ്‍ക്ക് നിർബന്ധമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article