ആഗോള എണ്ണവില കൂപ്പുകുത്തി, എണ്ണ ഉത്‌പാദനം വെട്ടിച്ചുരുക്കുമെന്ന് ഒപെക് പ്ലസ് രാജ്യങ്ങൾ

വെള്ളി, 10 ഏപ്രില്‍ 2020 (12:00 IST)
കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകമെങ്ങും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുകയാണ്. പ്രധാനമായും എണ്ണ ഉത്‌പാദന രാജ്യങ്ങളെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. എണ്ണ വില കൂപ്പുകുത്തിയതോടെ എണ്ണ ഉത്‌പാദനത്തിൽ ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് ഒപെക് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
 
13 ഒപെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള സഖ്യ രാഷ്ട്രങ്ങളും ആണ്‌ എണ്ണ ഉത്പാദനം കുറയ്ക്കുക. വിപണിയിൽ എണ്ണയുടെ ലഭ്യത കുറയുന്നതോടെ ആവശ്യം വർദ്ധിക്കുകയും വിലയുയരുമെന്നുമാണ് ഒപെക് രാജ്യങ്ങൾ കണക്കുകൂട്ടുന്നത്.ആഗോള ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച 2002 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍