അമേരിക്കയില്‍ വീണ്ടും കറുത്ത വംശജന്‍ കോല്ലപ്പെട്ടു

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (17:26 IST)
അമേരിക്കയില്‍  കറുത്ത വംശജര്‍ക്കെതിരെയുള്ള പൊലീസിന്റെ അതിക്രമം തുടര്‍ക്കഥയാകുന്നു.നേരത്തെ മിസൗറിയിലെ ഫെര്‍ഗൂസണില്‍വെച്ച്  നിരായുധനായ  മൈക്കിള്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചിത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് വെടിവെയ്പ്പില്‍ അമേരിക്കയില്‍ മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ബ്രൗണ്‍ കൊല്ലപ്പെട്ട പ്രദേശത്ത് നിന്നും നാല് കിലോമീറ്റര്‍ ദൂരെ കാണപ്പെട്ട ആയുധധാരിയായ യുവാവിന് നേരെ പൊലീസ് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 11 ദിവസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ കറുത്ത വംശജനാണ് അമേരിക്കയില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെടുന്നത്.