കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ തയാറാക്കി വെച്ചിരുന്ന വിഷം കുടിച്ച് മകള്‍ മരിച്ചു. ഭര്‍ത്താവിനായി ചായയില്‍ കലര്‍ത്തിയിരുന്ന വിഷം കുടിച്ചത് ഇവരുടെ നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു. ഇതില്‍ നാല് വയസുകാരിയാണ് മരിച്ചത്. ഒമ്പത് വയസുകാരി ചികിത്സയിലാണ്.
ത്രിപുരയിലെ അഗര്‍ത്തല ജില്ലയിലായിരുന്നു സംഭവം നടന്നത്. ഭര്‍ത്താവിന്റെ വഴക്ക് രൂക്ഷമായതോടെ ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ ചായയില്‍ വിഷം കലര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ സംഭവമറിയാതിരുന്ന കുട്ടികള്‍ ചായ എടുത്ത് കുടിക്കുകയായിരുന്നു. കുട്ടികള്‍ ദേഹാസ്വാസ്യം പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ കുട്ടികളുടെ മാതാവ് ഇര്‍വരെയും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യ നാല് വയസുകാരി മരിക്കുകയായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുടുംബ പ്രശ്‌നങ്ങളാണ് ഇത്തരത്തിലെ ഒരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.