നിയമങ്ങള്‍ പിന്‍വലിച്ചത് പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (11:10 IST)
കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണെന്നത് ശ്രദ്ധേയമാണ്. അഞ്ചു സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുക്കുകയാണ്. നിയമം നടപ്പാക്കി ഒരു വര്‍ഷമാകുന്നതിന് തൊട്ടുമുന്‍പാണ് നിയമം പിന്‍വലിക്കുന്നെന്ന പ്രഖ്യാപനം വരുന്നത്. 
 
 
ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും ചെയ്തതെല്ലാം കര്‍ഷകരുടെ നന്മക്കായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകരെ അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article