മോഡലുകളുടെ മരണം: ഡിജെ പാര്‍ട്ടിക്കിടെ യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 19 നവം‌ബര്‍ 2021 (09:41 IST)
മോഡലുകളുടെ അപകട മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണായ വെളിപ്പെടുത്തല്‍. ഡിജെ പാര്‍ട്ടിക്കിടെ യുവതികളോട് തെറ്റായ ഉദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹോട്ടലുടമ റോയി വയലാട്ടും സൈജുവുമാണ് മോഡലുകളെ ഇതിന് നിര്‍ബന്ധിച്ചത്. ഇവിടെ തന്നെ ഒരു പാര്‍ട്ടി കൂടാമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ യുവതികളുടെ സുഹൃത്തുക്കളും ഇതിന് കൂട്ടാക്കിയില്ല.
 
സൈജു ഇവരെ കാറില്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ ഇരുകാറുകളും പരസ്പരം ചേസ്‌ചെയ്യുകയായിരുന്നു. പിന്നാലെയാണ് അപകടം നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍