മോഡലുകളുടെ അപകട മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണായ വെളിപ്പെടുത്തല്‍. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു. ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് ഡിജെ പാര്‍ട്ടി നടന്നത്. ഇവിടെത്തേക്കുള്ള ക്യാമറകളിലെ വൈദ്യുതി ഉച്ചയ്ക്ക് വിച്ഛേദിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.