നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍; ചെയ്തതെല്ലാം കര്‍ഷകരുടെ നന്മക്കായിരുന്നെന്ന് പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (10:49 IST)
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും ചെയ്തതെല്ലാം കര്‍ഷകരുടെ നന്മക്കായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കര്‍ഷകരെ അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം ഉണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article