മോദിയും അമിത് ഷായും രാജ്യത്തിനെ പറ്റി മഹത്തായ കാഴ്ചപ്പാടുള്ളവർ: രത്തൻ ടാറ്റ

അഭിറാം മനോഹർ

വ്യാഴം, 16 ജനുവരി 2020 (13:14 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭ്യാന്തരമന്ത്രി അമിത് ഷായ്‌ക്കും ഇന്ത്യയെകുറിച്ച് മഹത്തായ കാഴ്ച്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽസിന്റെ(ഐഐഎസ്) ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്‍റെ ശിലാസ്ഥാപനം അമിത്ഷായാണ് നിര്‍വ്വഹിച്ചത്.
 
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭ്യാന്തരമന്ത്രി അമിത് ഷായ്‌ക്കും ഇന്ത്യയെകുറിച്ച് മഹത്തായ കാഴ്ച്ചപ്പാടാണുള്ളത്. ഇത്യയധികം മികച്ച സർക്കാരിനൊപ്പം പിന്തുണയുമായി നിൽക്കുവാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും രത്തൻ ടാറ്റ പറഞ്ഞു. ഗുജറാത്തിലെ ടാറ്റയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിന് സമാനമായി മൂന്ന് സ്താപനങ്ങളാണ് സർക്കാർ സഹായത്തോടെ ടാറ്റ നിർമിക്കുന്നത്. ഗുജറാത്തിന് പുറമേ കാൻപൂരിലും മുംബൈയിലുമാണ് മറ്റ് സ്ഥാപനങ്ങൾ നിർമിക്കുന്നത്.
 
കരസേന, ബഹിരാകാശം, ഓയില്‍, ഗ്യാസ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക കഴിവുകളെ മെച്ചപ്പെടുത്തുകയാണ് സ്ഥാപനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. ഐഐഎസിന്റെ താൽക്കാലിക ക്യാമ്പസിന്റെ പ്രവർത്തനം ഏറെ താമസിക്കാതെ ആരംഭിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ചടങ്ങിൽ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍