ജെഎൻയു: സർവകലാശാലകളെ രാഷ്ട്രീയകേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് സ്മൃതി ഇറാനി, അമിത് ഷാ മറുപടി പറയണമെന്ന് കപിൽ സിബൽ

അഭിറാം മനോഹർ

തിങ്കള്‍, 6 ജനുവരി 2020 (12:25 IST)
ജെഎൻയുവിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സർവകലാശാലകളെ രാഷ്ട്രീയകേന്ദ്രങ്ങളാക്കി ഉപയോഗിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർഥികളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കരുതെന്നും സ്മൃതി ഇറാനി പറഞ്ഞു.
 
ഇടതുസംഘടനകളിലെ വിദ്യാർഥികൾ ജെഎൻയുവിന് അപഖ്യാതി ഉണ്ടാക്കുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങും പ്രതികരിച്ചു. സർവകലാശാലകളെ അവർ ഗുണ്ടാ കേന്ദ്രങ്ങളാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
എന്നാൽ വിഷയത്തിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യവുമായി കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ രംഗത്തെത്തി. മുഖംമൂടി ധാരികൾക്ക് എങ്ങനെ ക്യാമ്പസിൽ പ്രവേശിക്കാൻ സാധിച്ചുവെന്ന് അന്വേഷിക്കണമെന്നും സംഘർഷം നടക്കുമ്പോൾ വൈസ് ചാൻസിലർ എവിടെയായിരുന്നുവെന്നും കപിൽ സിബൽ ചോദിച്ചു.അതേസമയം ജെഎൻയു സബർന്തി ഹോസ്റ്റൽ വാർഡൻ പദവിയിൽ നിന്നും രാജിവെച്ചു. വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍