അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു, ജെപി നദ്ദ പുതിയ അധ്യക്ഷനായേക്കും

ചൊവ്വ, 14 ജനുവരി 2020 (14:19 IST)
ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ബി ജെ പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയാകും പുതിയ അധ്യക്ഷന്‍ എന്നാണ് റിപ്പോർട്ടുകൾ. ജനുവരി 20ന് ജെ പി നദ്ദയെ ഏകകണ്ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ബിജെപി തിരുമാനം. അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും. അധികാരം അമിത് ഷായിൽ തന്നെ നിലനിർത്തുന്നതിനാണ് ഇത്.
 
മന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവിയിൽ തുടരുന്നത് ശരിയല്ല എന്ന് അമിത് ഷാ ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചിരുന്നു ഇതോടെയാണ് പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബിജെപി നേതൃസമിതി തീരുമാനിച്ചത്. ആര്‍എസ്‌എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുള്ള നദ്ദയെ ഏകകണ്ഠേനെ തിരഞ്ഞെടുക്കാൻ ധാരണയിലെത്തിയതായാണ് വിവരം. പാർട്ടി നേതൃസമിതിയും പുനഃസംഘടിപ്പിക്കും. എന്നാൽ അമിത് ഷായുടെ വിശ്വസ്തനായ ഭൂപേന്ദര്‍ സിംഗായിരിക്കും പാർട്ടിയിലെ അധികാര കേന്ദ്രം. ആ വിധമായിരിക്കും പുനഃസംഘടന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍