1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി, രൂപകൽപന അന്ധന്മാർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

Webdunia
തിങ്കള്‍, 6 ജൂണ്‍ 2022 (15:43 IST)
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിലാണ് പുതിയ നാണയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. നാണയത്തിന് മുകളിൽ എകെഎഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
 
നേരത്തെ 400മത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത് സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാര്ഷിക ദിനത്തിൽ ചെങ്കോട്ടയിൽ വെച്ചായിരുന്നു നാണയം പുറത്തിറക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article