Modi Birthday: മോദിയുടെ ജന്മദിനം: ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനം, വമ്പൻ ആഘോഷവുമായി തമിഴ്‌നാട് ബിജെപി

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (09:36 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ശനിയാഴ്ച ജനിക്കുന്നകുട്ടികൾക്ക് സ്വർണമോതിരം സമ്മാനമായി നൽകാൻ ബിജെപി തമിഴ്‌നാട് ഘടകം തീരുമാനിച്ചു. ചെന്നൈയിലെ ആർഎസ്ആർഎം ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്കാണ് സമ്മാനം നൽകുക.
 
പ്രധാനമന്ത്രിയുടെ ജന്മദിനം കണക്കിലെടുത്ത് രാജ്യമെങ്ങും രക്തദാനക്യാമ്പുകളും ശുചീകരണപ്രവർത്തനങ്ങളും നടത്തുന്നുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ആഘോഷമാണ് തമിഴ്ഘടകം നടത്തുന്നത്. സ്വർണമോതിരം സമ്മാനിക്കുന്നതിന് പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മണ്ഡലത്തിൽ 720 കിലോഗ്രാം മീൻ സൗജന്യമായി നൽകാനും തമിഴ്‌നാട് ബിജെപി തീരുമാനിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article