രെയിന്‍ യാത്രാ നിരക്ക് കൂട്ടി വിമാന യാത്രക്കൊപ്പമാക്കിയ്തോടെ നാട്ടുകാരെ മുഴുവന്‍ വിമാന യാത്ര നടത്തുന്നവരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
കുറഞ്ഞ ചിലവില്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതായാണ് വാര്‍ത്തകള്‍.
കേന്ദ്രവ്യോമയാന മന്ത്രി അറിയിച്ചതാണിത്. ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ മുന്നോട്ടു വരുന്ന വിമാന കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമായിരിക്കും സര്‍ക്കാരിന്റേതെന്നും മന്ത്രാലയം വ്യക്തമാക്കി.