ഗുജറാത്തില്‍ പന്നിപ്പനി പടരുന്നു, മരണം 136 ആയി

Webdunia
ഞായര്‍, 15 ഫെബ്രുവരി 2015 (15:49 IST)
ഗുജറാത്തില്‍ പടര്‍ന്നു പിടിക്കുന്ന പന്നിപ്പനി നിയന്ത്രണാതീതമാകുന്നതായി സൂചന. പന്നിപ്പനി ബാധയേ തുടര്‍ന്ന് ഗുജറാത്തി ഒരുദിവസം മാത്രം മരിച്ചത് 12 പേരാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ 4 പേരും സൂറത്തില്‍ മൂന്ന് പേരുമാണ് പന്നിപ്പനിയെ തുടര്‍ന്ന് മരിച്ചത്. കച്ച്, വഡോദര, നവ്‌സാരി, അര്‍വല്ലി, ഗാന്ധിനഗര്‍ എന്നീ ജില്ലകളില്‍ നിന്നുമാണ് മറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
 
ഇതോടെ മരിച്ചവരുടെ എണ്ണം 136 ആയതായാണ് റിപ്പോര്‍ട്ട്. ഒന്നരമാസം കൊണ്ട് 136 പേര്‍ മരിച്ചതൊടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ 1522 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്നു. ജാഗ്രതാ നിര്‍ദേശം ഉടന്‍ തന്നെ അടുത്ത സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കുമെന്നാണ് വിവരം.
 
പനി പടരുന്നത് തടയാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍കാരും വിഒഷയത്തില്‍ ഇടപെട്ടേക്കും. ഇതിനിടെ ജനങ്ങളെ ഭീതിയിലാക്കി 130 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.