ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പത്തൊമ്പതുകാരി പിടിയില്‍. ഫേസ്‌ബുക്ക് വഴി പരിചയത്തിലായ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ആഗസ്റ്റ് 8ന് യുവാവ് പെണ്‍കുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും ചെയ്തിരുന്നു.
ആ ദിവസം രാത്രി മുഴുവനും നഗരത്തിലെ ഹോട്ടലില്‍ ഉഷ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയോടൊപ്പം യുവാവ് ചെലവഴിച്ചു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടി യുവാവിനോട് തനിക്ക് 25 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കാര്യം പുറത്ത് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
എന്നാല്‍ ഈ തുക യുവാവ് ഏര്‍പാടാക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇനി മേലില്‍ പണം ആവശ്യപ്പെടില്ലെന്ന കരാര്‍ എഴുതി നല്‍കി ഇരുവരും പിരിയുകയും ചെയ്തു. കഴിഞ്ഞ ദിവസം വീണ്ടും പെണ്‍കുട്ടി യുവാവിനെ വിളിക്കുകയും 18ലക്ഷം രൂപ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നിര്‍ദേശിച്ചതിനനുസരിച്ച് ഇയാള്‍ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കി. ഈ തുക എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് പൊലീസ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. ഗുര്‍ഗാവൂണ്‍ സ്വദേശിയാണ് തട്ടിപ്പിനിരയായത്.