രാജ്യത്തെ എണ്ണവില കൂടിയേക്കുമെന്ന് സൂചന നൽകി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കുമെന്നും യുക്രെയ്‌ൻ പ്രതിസന്ധി കമ്പനികളെ ബാധിക്കുന്നതിൽ നിരക്ക് വർധനവുണ്ടാകുമെന്നും മന്ത്രി സൂചന നൽകി.
ആഗോള സാഹചര്യങ്ങൾ കൂടെ കണക്കിലെടുത്താണ് എണ്ണവില ഉയരുന്നത്. റഷ്യ-യുക്രെയ്‌ൻ സാഹചര്യത്തിൽ കമ്പനികൾ എണ്ണവില ഉയർത്തുന്നതിനെ പറ്റി ചിന്തിക്കുന്നുണ്ട്. തിരെഞ്ഞെടുപ്പ് മുൻനിർത്തി സർക്കാർ എണ്ണവില കടിഞ്ഞാണിട്ടിരിക്കുന്നു എന്ന ആരോപണം തെറ്റാണെന്നും ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയായിരിക്കും എണ്ണവില വർദ്ധനവിൽ തീരുമാനമുണ്ടാവുകയെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.