ഓപ്പറേഷന്‍ ഗംഗ: യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്ത് എത്തിച്ചത് 17,400 പേരെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 മാര്‍ച്ച് 2022 (14:14 IST)
ഓപ്പറേഷന്‍ ഗംഗ വഴി യുക്രൈനില്‍ നിന്ന് ഇതുവരെ രാജ്യത്ത് എത്തിച്ചത് 17,400 പേരെ. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രണ്ടുവിമാനങ്ങളിലായി 400 പേരെ രാജ്യത്ത് എത്തിക്കും. ഫെബ്രുവരി 22 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ യുക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് തുടങ്ങിയത്. 
 
കഴിഞ്ഞ ദിവസം യുക്രൈന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നായി ഏഴുവിമാനങ്ങളിലായി 1314 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍