നാലുദിവസത്തെ തകർച്ചയ്ക്ക് ശേഷം ചൊവ്വാഴ്‌ച്ച സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു.റിയാല്‍റ്റി, ഐടി, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 16,000 തിരിച്ചുപിടിച്ചു.
581.34 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം. 53,424.09ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 150.30 പോയന്റ് ഉയര്‍ന്ന് 16,013.50ലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കുതിപ്പുരേഖപ്പെടുത്തിയ മെറ്റല്‍ സൂചിക ഒഴികെയുള്ളവ ഇന്ന് നേട്ടമുണ്ടാക്കി. ഫാര്‍മ, ഐടി, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.