സെൻസെക്‌സിൽ 768 പോയന്റ്നഷ്ടം, നിഫ്‌റ്റി 16,300ന് താഴെ ക്ലോസ് ചെയ്‌തു

വെള്ളി, 4 മാര്‍ച്ച് 2022 (17:22 IST)
വ്യാപാര ആഴ്‌ച്ചയിലെ അവസാനദിനവും വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. കനത്ത ചാഞ്ചാട്ട‌ത്തിനൊടുവിൽ 16,300ന് താഴെയെത്തി.യൂറോപ്പിലെ ഏറ്റവും വലിയ ആണവ പ്ലാന്റിനുനേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെതുടര്‍ന്ന് ആഗോള വിപണിയിൽ വലിയ വില്പനസമ്മർദ്ദമാണ് ഉണ്ടായത്.
 
ആര്‍ബിഐയുടെ ക്ഷമതാപരിധി കടന്ന് പണപ്പെരുപ്പം കൂടുമെന്ന് ഉറപ്പായതും വിപണിയെ ദുര്‍ബലമാക്കി. ഐടി, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തിൽ നിന്നും വിപണിയെ കാത്തത്.സെന്‍സെക്‌സ് 768.87 പോയന്റ് നഷ്ടത്തില്‍ 54,333.81ലും നിഫ്റ്റി 252.60 പോയന്റ് താഴ്ന്ന് 16,245.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ഐടി ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടംനേരിട്ടു. ഓട്ടോ, മെറ്റല്‍, പവര്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി സൂചികകള്‍ 2-3ശതമാനമാണ് താഴ്‌ന്നത്.ബിഎസ്ഇ മിഡ്ക്യാപ് 2.3ശതമാനവും സ്‌മോള്‍ക്യാപ് 1.6ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍