സെൻസെക്‌സിൽ 1491 പോയന്റ് നഷ്ടം, 8 മാസത്തെ താഴ്‌ന്ന‌നിലവാരത്തിൽ

തിങ്കള്‍, 7 മാര്‍ച്ച് 2022 (16:50 IST)
യു‌എസും യൂറോപ്യൻ യൂണിയനും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ ഓഹരി വിപണി എട്ട് മാസത്തെ താഴ്‌ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.
 
അസംസ്‌കൃത എണ്ണ-വാതക വിതരണത്തെക്കുറിച്ചുള്ള ആശങ്ക, ഉയര്‍ന്ന പണപ്പെരുപ്പം, കേന്ദ്ര ബാങ്കുകളുടെ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നിരക്കുവർധന എന്നിവയെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം തകർത്തു. സെൻസെക്‌സ് ഇന്ന് ദിനവ്യാപാരത്തിനിടെ 2000 പോയന്റ് ഇടിഞ്ഞ് 52,367 നിലവാരത്തിലെത്തിയെങ്കിലും പിന്നീട് നേരിയതോതില്‍ തിരിച്ചുകയറി.
 
1,491 പോയന്റ് (2.74ശതമാനം) നഷ്ടത്തില്‍ 52,843ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 382 പോയന്റ് നഷ്ടത്തിൽ 15,863ലാണ് ക്ലോസ് ചെയ്തത്. ഇരു സൂചികകളും കഴിഞ്ഞ ഒക്ടോബറിലെ റെക്കോഡ് നിലവാരത്തില്‍നിന്ന് 15ശതമാനം ഇടിവാണ് നേരിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍