കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്. മേയ് നാല് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോളിന് എത്ര രൂപ വര്‍ധിച്ചെന്ന് വ്യക്തമാകും. മേയ് നാല് മുതലുള്ള 44 ദിവസങ്ങളിലായി 25 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഈ 44 ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോളിന് ആറ് രൂപ 26 പൈസയും ഡീസലിന് ആറ് രൂപ 68 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. പലയിടത്തും ഒരു ലിറ്റര്‍ പെട്രോളിന് 100 കൂടുതലാണ് ഇപ്പോള്‍ വില.