രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

ശ്രീനു എസ്

വെള്ളി, 4 ജൂണ്‍ 2021 (08:26 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് ഇന്ന് 27പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 96.74 രൂപയും ഡീസലിന് 92.04 രൂപയുമായി. അതേസമയം കൊച്ചിയില്‍ പെട്രോളിന് 95.14 രൂപയും ഡീസലിന് 90.55 രൂപയുമായി വില. വളരെ താമസിയാതെ തന്നെ പെട്രോള്‍ വില സംസ്ഥാനത്ത് 100കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍