സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്. പെട്രോളിന് 28 പൈസയാണ് കൂടിയത്. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 94.85 രൂപയായി. അതേസമയം ഡീസലിന് 32 പൈസയാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 88.12രൂപയാണ് വില. രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ധനവില കൂടുന്നത് ശ്രദ്ധേയമാണ്.