നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധനവ്. തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 92 രൂപ 97 പൈസയും ഡീസലിന് 87 രൂപ 57 പൈസയുമായി. കൊച്ചിയില്‍ ഇന്നത്തെ വില 91 രൂപ 15 പൈസയും, ഡീസല്‍ വില 87 രൂപ 57 പൈസയുമായി. ഫെബ്രുവരി മാസം വരെ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പിന്നീട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വില മാറ്റമില്ലാതെ തുടരാനും കുറയ്ക്കാനും തുടങ്ങി. തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് രണ്ട് വരെ ഇന്ധനവിലയില്‍ മാറ്റമില്ലായിരുന്നു. മേയ് നാലിന് വീണ്ടും വില വര്‍ധിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇപ്പോള്‍ വില കൂട്ടുന്നത്.