എണ്ണ വിപണന കമ്പനികള്‍ പുതുക്കിയ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചാണ് രാജ്യത്തെ പെട്രോള്‍- ഡീസല്‍ വിലകളില്‍ വ്യത്യാസം വരുന്നത്. 2024 മാര്‍ച്ചിനു ശേഷം രാജ്യത്ത് പലയിടങ്ങളിലും ഇന്ധനവില കൂടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ വിലയില്‍ രണ്ടുരൂപ കുറവു വരുത്തിയതിന് ശേഷമായിരുന്നു ഇത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികള്‍ പുതുക്കിയ വില വിവരങ്ങള്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 94.72 രൂപയാണ്. മുംബൈ-103, ചെന്നൈ-100.85, ബംഗളൂര്‍-102.86 എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് 107.62 രൂപയാണ് പെട്രോളിന് വില.