കർണാടകത്തിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (08:40 IST)
കര്‍ണാടകയില്‍ പെട്രോള്‍,ഡീസല്‍ എന്നിവയുടെ വില്‍പ്പനനികുതി വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പെട്രോളിന് 3 രൂപയും ഡീസലിന് 3.05 രൂപയും ഉയര്‍ന്നു. ഇതോടെ 99.83 രൂപയായിരുന്ന പെട്രോള്‍ വില 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി. വില വര്‍ധിപ്പിച്ചതോടെ സാമ്പത്തിക വര്‍ഷം 2500 മുതല്‍ 2800 കോടി വരെ അധികവരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നടപടി. 
 
സംസ്ഥാന വില്‍പ്പനനികുതി പെട്രോളിന് 25.92 ശതമാനത്തില്‍ നിന്നും 29.84 ആയും ഡീസലിന് 14.3 ശതമാനത്തില്‍ നിന്നും 18.4 ശതമാനവുമായാണ് ഉയര്‍ത്തിയത്. പുതിയ 5 ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താനായി നികുതി വരുമാനം കൂട്ടുവാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിര്‍ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍