യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനസൗകര്യം ഒരുക്കണമെന്ന് ഹർജി

Webdunia
ശനി, 12 മാര്‍ച്ച് 2022 (16:20 IST)
യുക്രെയ്‌നിലെ യുദ്ധമുഖത്ത് നിന്നും ഓപ്പറേഷൻ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ‌ഹർജി.പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. 
 
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് ഇരുപത്തിനാലായിരത്തിലധികം മെഡിക്കൽ വിദ്യാർഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
 
യുദ്ധമുഖത്തുനിന്ന് വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.ഹര്‍ജി മാര്‍ച്ച് 21 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article