ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പൂജാരിമാര്‍ക്കായി പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചു. പൂജാരിമാര്‍ക്ക് 800 രൂപയാണ് പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം പൂജാരിമാര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലെ ക്ഷേത്രപൂജാരിമാര്‍ക്ക് ഈ ആനുകുല്യമില്ല.ഇവിടുത്തെ പൂജാരികള്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനാലാണ് അവരെ ഒഴിവാക്കിയതെന്നാണ് കരുതപ്പെടുന്നത്.