അമേരിക്കന്‍ യുവതിയെ മാനഭംഗപ്പെടുത്തി; ആമീർ ഖാൻ ചിത്രത്തിന്റെ സംവിധായകന് ഏഴുവർഷം തടവ്
അമേരിക്കന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ആമീർ ഖാൻ നിർമ്മിച്ച ആക്ഷേപ ഹാസ്യ സിനിമ പീപ്‍ലി ലൈവിന്റെ സംവിധായകൻ മഹ്മൂദ് ഫാറൂഖിക്ക് ഏഴുവർഷം തടവ്. ഡൽഹി സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 മാർച്ച് 28നാണ് മുപ്പത്തിയഞ്ചുകാരിയായ അമേരിക്കൻ വനിതയെ മഹ്മൂദ് ഫാറൂഖ് മാനഭംഗപ്പെടുത്തിയത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ പീപ്‌ലി ലൈവ് ജനപ്രീതിക്കൊപ്പം നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമായിരുന്നു.
കൊളംബിയ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുകയായിരുന്ന അമേരിക്കൻ വനിത ഗവേഷണത്തിന്റെ ഭാഗമായി 2014ൽ ആണ് ഡൽഹിയിലെത്തിയത്. ഇതിനിടെയാണ് ഇവര്‍ പീഡനത്തിനിരയായത്.