പൊതുജന മധ്യത്തില്‍ വെച്ച് ഓട്ടോ ഡ്രൈവറെ വനിതാ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ ഡ്രൈവര്‍ തന്നെ അപമാനിച്ചുയെന്ന് ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കോണ്‍സ്റ്റബിളായ ജ്യോതി കുമാരി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്. ബിഹാറിലാണ് സംഭവം നടന്നത്.
ഓട്ടോയില്‍ നിന്നും യുവാവിനെ ഇറക്കി കൊണ്ടുവന്ന ശേഷം മുഖത്തും ശരീരത്തിലും ജ്യോതി കുമാരി അടിക്കുന്നുണ്ട്. കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചു പോലും യുവാവിനെതിരെ ക്രൂരമായാണ് ജ്യോതി പെരുമാറുന്നത്. അതേസമയം, പൊലീസ് ഉന്നയിച്ച ആരോപണം ഓട്ടോ ഡ്രൈവര്‍ നിഷേധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.