പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരസ്യപ്രസ്താവന തടയണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ ജില്ല കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
വി എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. അതേസമയം, മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിക്ക് വിട്ടു. ഇരു കൂട്ടര്‍ക്കും വിചാരണ കോടതിയില്‍ തെളിവുകള്‍ നല്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ആരോപണങ്ങള്‍ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. വി എസിനെ വിലക്കണമെന്ന ആവശ്യം മുഖ്യഹര്‍ജിയില്‍ രേഖപ്പെടുത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ വിവിധ കോടതികളിലായി 31 കേസുകള്‍ ഉണ്ടെന്നാണ് വി എസ് ആരോപിച്ചത്. ഇതിനെതിരെയാണ് വി എസ് കോടതിയെ സമീപിച്ചത്.