പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് അഭിവാദ്യവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്‌ബുക്ക് പേജിലാണ് മോഹന്‍ലാല്‍ ധീരജവാന്മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഫേസ്‌ബുക്ക് പോസ്റ്റില്‍ മോഹന്‍ലാല്‍ പറയുന്നു. വീരമൃത്യു വരിച്ച കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മോഹന്‍ലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പരിഭാഷാ രൂപം
കഴിഞ്ഞ ഒരാഴ്‌ചയായി, പത്താന്‍കോട്ട് ഏറ്റുമുട്ടലില്‍ ഞാന്‍ ആകെ അസ്വസ്ഥനാണ്. പോരാട്ടത്തിനിടയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീരപോരാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ വാക്കുകള്‍ ഇല്ല. പത്താന്‍കോട്ടെ ധീരന്മാരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. തികഞ്ഞ രാജ്യസ്നേഹമുള്ളയാളാണ് ലെഫ്‌റ്റനന്റ് കേണല്‍ നിരഞ്‌ജന്‍, ഞങ്ങള്‍ എല്ലാവരും താങ്കളെ സല്യൂട് ചെയ്യുന്നു ഒപ്പം താങ്കളെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ ത്യാഗം ഒരിക്കലും ഞങ്ങള്‍ വിസ്‌മരിക്കുകയില്ല. മുന്നോട്ടു പോകാന്‍ ഇവരുടെ കുടുംബങ്ങള്‍ ശക്തി പകരാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ധീരന്മാരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി മേരുന്നു. ജയ്‌ഹിന്ദ്