പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഉണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കേറ്റ തിരിച്ചടിയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററിലൂടെയാണ് ഒമര്‍ അബ്ദുള്ള തന്റെ പ്രതികരണം അറിയിച്ചത്.
പ്രധാനമന്ത്രി നടത്തുന്ന നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഇതെന്ന് ഒമര്‍ പറഞ്ഞു. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം മോഡിക്ക് ലഭിച്ച ആദ്യത്തെ വെല്ലുവിളിയാണിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ - പാക് സമാധാന ചർച്ചകൾ മാറ്റി വെക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
പത്താൻകോട്ടിൽ ഇന്ന് പുലർച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. നാല് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിക്കുകയും ചെയ്തിരുന്നു.