മാധ്യമപ്രവര്‍ത്തകന്‍ കമന്റ്ടിച്ചു, നാ‍യിക പൊട്ടിത്തെറിച്ചു

Webdunia
ശനി, 28 ജൂണ്‍ 2014 (16:55 IST)
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവത്തകന്റെ കമന്റടി കേട്ട് ബോളീവുഡ് നടി പൊട്ടിത്തെറിച്ചു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളാണാത്തീണീടെയാണ് സംഭവം നടന്നത്. പരിനീതി ചോപ്ര തന്റെ പുതിയ വാര്‍ത്താ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്സമ്മേളനം നടക്കുന്നതിനിടെയാണ് കമന്റുയര്‍ന്നത്.

കമന്റ്ടി കേട്ട് ക്ഷുഭിതയായെങ്കിലും സമനില കൈവിടാതെ മാന്യമായി ഉരളക്കുപ്പേരി കണക്കെ നടി തിരിച്ച് മറുപടി പറഞ്ഞതോടെ താരത്തിന് മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് അഭിനന്ദന സൂചകമായി കൈയ്യടിയും ലഭിച്ചു.

ചെറുപ്പമായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനം ഇഷ്ടപ്പെടുന്നുവെന്നും പ്രായം കൂടുമ്പോഴാണ് അവര്‍ ബഹളം വെക്കുന്നതെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ കമന്റ്. ഇങ്ങനെ തന്നെയാണോ താങ്കളുടെ ധാരണ എന്ന് ചോദിച്ച പരിനീതി മാന്യമായ ഭാഷയില്‍ ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കി. ചുംബനമായാലും ആലിംഗനമായാലും രതി ആയാലും അതില്‍ രണ്ടു പേരും പങ്കാളികളാണ് എന്നും പെണ്‍കുട്ടി മാത്രമല്ല അതില്‍ ഉള്‍പ്പെടുന്നത് എന്നും അവര്‍ മറുപടി നല്‍കി.