വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച കേസിൽ ഉൾപ്പെട്ട എല്ലാ മലയാളികൾക്കും അന്വേഷണ സംഘം നോട്ടീസയച്ചു. അനധികൃത പണം നിക്ഷേപത്തിന്റെ വിശദ വിവരങ്ങളടങ്ങിയ പാനമ രേഖകൾ പുറത്ത് വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദാംശങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ് അടക്കമുള്ള ഇരുന്നൂറോളം പേര്‍ക്കാണ് നോട്ടീസയച്ചത്. ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്. രണ്ടു ഘട്ടമായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആദ്യഘട്ടത്തിൽ, നോട്ടീസിൽ നൽകിയിരിക്കുന്ന ചോദ്യാവലിക്ക് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകിയിരിക്കണം. എന്നാൽ രണ്ടാമത്തെ ചോദ്യാവലിക്ക് വിശദീകരണം നൽകുവാൻ ഇരുപത് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഫോറിന്‍ ടാക്‌സ് ആന്‍ഡ് ടാക്‌സ് റിസര്‍ച്ച് ഡിവിഷന്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത അന്വേഷണ സംഘമാണു രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.