ഭീകരസംഘടനകളെ സഹായിക്കുന്ന നിലപാടാണ് പാകിസ്ഥാനുള്ളതെന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്‌മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ട്വിറ്ററില്‍ ആണ് രാജ്‌നാഥ് സിങ് ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന്‍ ഭീകരരാഷ്‌ട്രമാണ്. തീവ്രവാദികളെയും ഭീകരസംഘടനകളെയും സഹായിക്കുന്ന നിലപാടാണ് പാകിസ്ഥാനുള്ളത്. അതിനാല്‍, ആ രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഭീകരരാണെന്ന് വ്യക്തമായിരുന്നുവെങ്കിലും ഇത് ആദ്യമായാണ് ആഭ്യന്തരമന്ത്രാലയം പാകിസ്ഥാനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്.