ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതാം അനുഭവിക്കേണ്ടി വരും; സൌമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണിസന്ദേശം

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (09:00 IST)
സൌമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൌമ്യയുടെ അമ്മ സുമതിക്ക് ഭീഷണി സന്ദേശം. ടെലഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണിസന്ദേശം അയച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.
 
ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണിസന്ദേശം.
Next Article