352 ഇന്ത്യാക്കാര്‍ പാക് തടവില്‍!

Webdunia
വ്യാഴം, 5 മാര്‍ച്ച് 2015 (16:50 IST)
പാകിസ്ഥാന്‍ ജയിലുകളില്‍ വിവിധ കാരണങ്ങളാല്‍ 352 ഇന്ത്യാക്കാര്‍ തടവില്‍ കഴിയുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലോക്സഭയിലാണ് സുഷമ സ്വരാജ് തടവുകാരുടെ വിവരങ്ങള്‍ നല്‍കിയത്. 2015 ജനുവരിയില്‍ പാകിസ്ഥാനില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യാക്കാരായ 476 മത്സ്യബന്ധന തൊഴിലാളികളും 50 സാധാരണക്കാരുമാണ് പാക് ജയിലില്‍ ഉള്ളത്. 
 
കഴിഞ്ഞ വര്‍ഷം ഒരു സാധാരണ തടവുകാരനേയും 172 മത്സ്യത്തൊഴിലാളികളേയും പാകിസ്ഥാന്‍ മോചിപ്പിച്ചിരുന്നു. 2015 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലുകളില്‍ 253 പാകിസ്ഥാന്‍ തടവുകാരാണ് ഉള്ളത്. ഇതില്‍ 132 പേര്‍ മത്സ്യത്തൊഴിലാളികള്‍ ആണ്.  2008-ലെ കരാര്‍ പ്രകാരം എല്ലാ വര്‍ഷവും ഇരു രാജ്യങ്ങളും തമ്മില്‍ തടവുകാരുടെ എണ്ണം കൈമാറണമെന്ന് വ്യവസ്ഥയുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.