പാകിസ്ഥാന്‍ 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്‌റ്റു ചെയ്‌തു

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (19:27 IST)
അറബിക്കടലില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ അറസ്‌റ്റു ചെയ്‌തു. ഇവരുടെ മൂന്ന്‌ മത്സ്യബന്ധന ബോട്ടുകളും പാകിസ്ഥാന്‍ പിടിച്ചെടുത്തു.  കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് പിടിച്ചെടുത്ത ബോട്ടൂകള്‍ പാകിസ്ഥാന്‍ തിരിച്ചു നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ സംഭവം നടന്നിരിക്കുന്നത്.

സമുദ്രാതിര്‍ത്തി ലംഘന കുറ്റത്തിന് ഇന്ത്യയും പാകിസ്ഥാനും വര്‍ഷം തോറും നിരവധി മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്യുന്നത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.