കശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള പൂഞ്ച് സെക്ടറിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ചെറിയ തോക്കുകളും മോട്ടോർ ഷെല്ലുകളും ഉപയോഗിച്ചാണ് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. അർധരാത്രിയാണ് സംഭവം.
ഇതിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്നും വെടിവയ്പ്പ് ഇപ്പോളും തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. ഈമാസം രണ്ടിനും പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.അതുപോലെ കഴിഞ്ഞ വർഷം 405 തവണയാണു പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.