പൂഞ്ച് ജില്ലയിലെ മാൾട്ട ഏരിയയില്‍ വീണ്ടും പാകിസ്ഥാൻ സേനയുടെ പ്രകോപനം. ഇന്ന് പുലർച്ചെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു മേഖലയിലെ നിയന്ത്രണരേഖയിലാണ് പാക്സൈന്യം കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്.
ഇന്ത്യൻ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്നും പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേനയും പാക് മേഖലയിലേക്ക് മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.