അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍കഥയാകുന്നു.ജമ്മുവിലെ ആര്‍എസ് പുര സെക്ടറില്‍ പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പാക് സൈന്യം മൂന്ന് റൌണ്ട് വെടിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക്ക് സൈന്യത്തിന് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തിയില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ബി എസ് എഫ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.