അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിയെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറിലെ ദര്യ മന്‍സൂര്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റിലൂടെയാണ് ഇയാള്‍ ഇന്ത്യയിലേക്ക് എത്തിയത്. ഇയാളെ ബി എസ് എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ക്ക് തീവ്രവാദി ബന്ധമില്ലെന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തുകയായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബി.എസ്.എഫ് അധികൃതര്‍ പാകിസ്ഥാന്‍ റേഞ്ചേഴ്സുമായി ബന്ധപ്പെട്ടതിന് ശേഷം ഇയാളെ കൈമാറുകയായിരുന്നു. ഈ വര്‍ഷം ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തിയ നാല് പേരെ ഇന്ത്യ സുരക്ഷിതമായി പാകിസ്ഥാന് കൈമാറിയിരുന്നു.