1965 -1971 കാലങ്ങളിലുണ്ടായ യുദ്ധത്തിൽ കാണാതായ ഇന്ത്യന്‍ സൈനികര്‍ പാകിസ്ഥാന്റെ കസ്റഡിയിലാണെന്ന് സംശയിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ലോക്സഭയില്‍ ചോദ്യത്തിന് മറുപടിയായാണ് പരീക്കര്‍ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇത്തരത്തിൽ ഏതെങ്കിലും ഇന്ത്യൻ സൈനികർ കസ്റ്റഡിയിൽ ഉള്ളതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
എങ്കിലും കാണാതായവർ അവിടെയുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. കാണാതായ 54 സൈനികരിൽ 38 പേരുടെ ബന്ധുക്കൾക്കും (ബിഎസ്എഫ് ഉൾപ്പെടെ) വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതായി മന്ത്രി അറിയിച്ചു.