പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ചൈനയില്‍ നിര്‍മ്മിച്ച ചാരവിമാനമെന്ന് സ്ഥിരീകരണം

Webdunia
ശനി, 18 ജൂലൈ 2015 (15:56 IST)
പാകിസ്ഥാന്‍ വെടിവെച്ചിട്ട ചാരവിമാനം ചൈനയില്‍  നിര്‍മ്മിച്ചതാണെന്നു ചൈന സ്ഥിരീകരിച്ചു. ചൈനയുടെ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഒബ്‌സെര്‍വറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ചൈനീസ് കമ്പനിയായ ഡിജെഐയുടെ ഫാന്റം 3 വിഭാഗത്തില്‍പെട്ട ചാരവിമാനമാണ് പാകിസ്ഥാന്‍ വെടിവെച്ചിട്ടതെന്ന്  പത്രം വ്യക്തമാക്കുന്നു.വിമാനം ഇന്ത്യയുടേതാണെന്ന പാക്കിസ്ഥാന്റെ വാദത്തിന് തിരിച്ചടിയാകുന്നതാണ് വാര്‍ത്ത. നേരത്തെ ഇന്ത്യ ചാരവിമാനം ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു.