അത്യാസന്നഘട്ടങ്ങളില്‍ ഒഴികെ പാകിസ്ഥാനില്‍ വിമാനം ഇറക്കരുത്; പൈലറ്റുമാര്‍ക്ക് അനൌദ്യോഗിക നിര്‍ദ്ദേശം നല്കി

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2016 (09:54 IST)
അത്യാസന്നഘട്ടങ്ങളില്‍  ഒഴികെ പാകിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കരുതെന്ന് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് അനൌദ്യോഗികനിര്‍ദ്ദേശം. അഗ്‌നിബാധ പോലെയുള്ള അത്യാസന്നഘട്ടങ്ങളില്‍ ഒഴികെ വിമാനത്താവളങ്ങളില്‍ ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം.
 
പടിഞ്ഞാറുഭാഗത്തേക്ക് യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. പാകിസ്ഥാന്റെ സമീപരാജ്യങ്ങളായ ഇറാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതിന് രണ്ടാമത്തെ പരിഗണനയേ നല്കാവൂ എന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
മുമ്പും ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ എന്നീ സംഭവങ്ങള്‍ നടന്ന സാഹചര്യത്തിലും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
Next Article