പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2014 (11:51 IST)
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആര്‍എസ് പുര സെക്ടറില്‍ രണ്ട് ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടി വെച്ചു. 
 
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. മോര്‍ട്ടാര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് ദിവസം മുമ്പ് ഇതേ സെക്ടറില്‍ പാക് സേന വെടിവെച്ചിരുന്നു.