ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്ഥാവനകളില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍; ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് പരസ്യശാസന നല്‍കണമെന്ന് ആവശ്യപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 6 ജൂണ്‍ 2022 (08:35 IST)
ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്ഥാവനകളില്‍ ശക്തമായ പ്രതിഷേധവുമായി പാക്കിസ്ഥാന്‍. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് പരസ്യശാസന നല്‍കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. മോദിയുടെ കീഴില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് പാക് പ്രധാനമന്ത്രി ആരോപിച്ചു. 
 
അതേസമയം ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദിയടക്കമുള്ള നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം വാര്‍ത്താ സംവാദത്തിനിടെ നബിയെ കുറിച്ച് പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article